Latest

5ജി സാങ്കേതിക വിദ്യ വരുന്നു:സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

കോവിഡില്‍ തകര്‍ന്നടിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2021ല്‍ വന്‍കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്.5ജി സാങ്കേതിക വിദ്യയോടെ വിലകുറഞ്ഞ ഫോണുകള്‍ ഉടനെ വിപണിയിലെത്തുമെന്നാണ് സൂചന . സ്മാര്‍ട്ട്‌ഫോണ്‍ വിപണി 20ശതമാനത്തിലേറെ വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷ.

2015നുശേഷമാണ് അമേരിക്കയെ കടത്തി വെട്ടി ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ മാറിയത്. ചൈനയാണ് ഒന്നാമത്. 2019ല്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച. 5ജി എത്തുന്നതോടെ കൂടുതല്‍ ഉപയോക്താക്കള്‍ പുതിയ ഫോണുകളിലേയ്ക്കുമാറുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. അതെ സമയം സാധാരണക്കാര്‍ക്കുകൂടി താങ്ങുന്ന വിലയില്‍ ബജറ്റുഫോണുകള്‍ അവതരിപ്പിച്ചായിരിക്കും കമ്പനികള്‍ വിപണിയെ വളര്‍ത്താന്‍ ശ്രമിക്കുക .

Related Articles

Back to top button