KeralaLatestThrissur

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ ജനകീയ അടുക്കള ആരംഭിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

നഗരസഭയിലെ സി.ഡി.എസ്. നമ്പർ രണ്ടിന്റെ കീഴിലുള്ള ‘ ജാതിക്ക ‘യൂണിറ്റാണ് അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്. 20 രൂപയ്ക്ക് ലഭ്യമാക്കുന്ന ഊണിന് സാമ്പാർ, തോരൻ, മീൻ കറി, അച്ചാർ എന്നിവയാണ് വിഭവങ്ങൾ.

സ്‌പെഷൽ വിഭവങ്ങളായ ചിക്കൻ, ബീഫ്, മീൻ വറുത്തത് എന്നിവയ്ക്ക് പ്രത്യേകം തുക നൽകണം. വീട്ടിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്.

പാവപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ഊണ് സൗജന്യമായി നൽകും. അഞ്ച് ലക്ഷം രൂപ ചെലവിൽ മേത്തല കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് നഗരസഭ ഇതിനായി പുതിയ കെട്ടിടം നിർമ്മിച്ച് കുടുംബശ്രീക്ക് നൽകിയിട്ടുള്ളത്.

ഊണ് ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ: 9745397171

Related Articles

Back to top button