KeralaLatestThiruvananthapuram

തിയ്യറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി എൻസിസി കേഡറ്റുകളുടെ ബോധവത്കരണം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തിരുവനന്തപുരം : കോവിഡ് വ്യാപന ഭീതിയിൽ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി തീയേറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ തീയറ്ററുകളിൽ ബോധവത്കരണവുമായി എൻ സി സി കേഡറ്റുകൾ. തൃശൂർ സെവൻ കേരള ഗേൾസ്‌ എൻ സി സി ബറ്റാലിയന്റെയും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തീയേറ്ററുകളിൽ ഇന്ന് ബോധവത്കരണം നടത്തും.

സാമൂഹിക അകലം പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനുമുള്ള മാർഗ നിർദേശങ്ങൾ, പ്ലക്കാർഡുകൾ, ബോധവത്കരണ സന്ദേശങ്ങൾ എന്നിവ തിയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിക്കും. ജനുവരി 13ന് രാവിലെ 9 മണി, 12 മണി ഷോകൾക്ക് മുൻപ് തീയറ്ററുകളിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണത്തിനായി അണിനിരക്കും. സെവൻ കേരള ഗേൾസ്‌ ബറ്റാലിയൻ കമന്റിങ് ഓഫീസർ കേണൽ ജോസഫ് ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോധവത്കരണം.

Related Articles

Back to top button