KeralaLatest

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലിയര്‍പ്പിച്ചു.

“Manju”

 

കോട്ടയം: ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന കോട്ടയം ദേവലോകം അരമനയില്‍ എത്തിയാണ് സ്വാമി ആദരാഞ്ജലിയര്‍പ്പിച്ചത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചരമശുശ്രൂഷയില്‍ 300 പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.

ബാവയെ അവസാനമായി കാണാനായി ആയിരങ്ങളാണ്  രാവിലെ മുതല്‍ ഒഴുകിയെത്തിയത്. കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്ന് മണിയ്ക്കാണ് സംസ്‌ക്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അനുശോചന പ്രവാഹം കാരണം ചടങ്ങുകള്‍ നീളുകയായിരുന്നു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 40 ദിവസം വിശുദ്ധ കുര്‍ബാന നടക്കുന്നതായിരിക്കുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button