മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ക്വാലാലംപുര്‍: കോവിഡ് വ്യാപനം തടയാന്‍ മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് രാജ്യത്തുടനീളം ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്.
അതേസമയം, പ്രതിസന്ധിയിലായ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ നീക്കമുണ്ടായതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചു.