KeralaLatest

സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാക്കണം, കര്‍ശന നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണം. ഇതിനായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കൗണ്‍സിലിംഗ് സെന്ററുകള്‍ തുറക്കണം. തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം. എത്ര തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തത് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തൊഴിലാളികളുടെ മടക്കയാത്ര 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button