India

സുഷമാ സ്വരാജിന് ആദരവുമായി മദ്ധ്യപ്രദേശ് സർക്കാർ

“Manju”

ഭോപ്പാൽ : മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ. സുഷമാ സ്വരാജിന്റെ ജന്മവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. സുഷമാ സ്വരാജിനോടുള്ള ആദര സൂചകമായാണ് സർക്കാർ പ്രതിമ സ്ഥാപിക്കുന്നത്.

സുഷമയുടെ ലോക്‌സഭാ മണ്ഡലമായ വിധിഷയിലാണ് പ്രതിമ സ്ഥാപിക്കുക. വിധിഷ മണ്ഡലത്തിൽ നിരവധി വികസന പദ്ധതികളാണ് സുഷമാ സ്വരാജ് നടപ്പാക്കിയിരിക്കുന്നത്. ഇതിനോടുള്ള നന്ദി സൂചകമായാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വിധിഷയിലെ ടൗൺ ഹാളിൽ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം.

ജന്മവാർഷിക ദിനത്തിൽ ശിവരാജ് സിംഗ് ചൗഹാൻ സുഷമ സ്വരാജിന്റെ വസതിയിൽ എത്തി ആദരവർപ്പിച്ചു. വിധിഷയിൽ സുഷമാ സ്വരാജ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പകരംവെയ്ക്കാനാകാത്തതാണെന്ന് ചൗഹാൻ പറഞ്ഞു.

Related Articles

Back to top button