IndiaLatest

ഇന്ത്യക്ക് ശത്രുക്കള്‍ രണ്ടല്ല “രണ്ടര”; ജനറല്‍ റാവത്ത് പറഞ്ഞത് 100 % സത്യം!

“Manju”

ന്യൂഡല്‍ഹി : ജനറല്‍ റാവത്ത് പറഞ്ഞ ഒരു കാര്യം  100 % സത്യം! “ഇന്ത്യക്ക് ശത്രുക്കള്‍ രണ്ടല്ല, നമ്മള്‍ പൊരുതാന്‍ സജ്ജമാകേണ്ടത് നമ്മുടെ “രണ്ടര” ശത്രുക്കളോട്”.
ജനറല്‍ വിപിന്‍ റാവത്ത് പറഞ്ഞത് 100 % സത്യമെന്ന് തെളിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അന്ത്യവാര്‍ത്തയിലൂടെ തന്നെയാണെന്നത് മറ്റൊരു അപൂര്‍വ്വതയാണ്. ഇന്ത്യക്ക് ശത്രുക്കള്‍ രണ്ടല്ല, നമ്മള്‍ പൊരുതാന്‍ സജ്ജമാകേണ്ടത് നമ്മുടെ “രണ്ടര” ശത്രുക്കളോട് എന്നാണദ്ദേഹം പറഞ്ഞത് !!
ആരാണ് ഈ ‘അര ‘ ശത്രു ? ജനറല്‍ റാവത്ത് ലക്ഷ്യംവച്ചത് നമ്മുടെ ഒന്നും രണ്ടും ശത്രുക്കള്‍ ചൈനയും പാക്കിസ്ഥാനും ആണെന്നും അര ശത്രു നമ്മുടെ രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള രാഷ്ട്രവിരോധികളായ ക്ഷുദ്രശക്തി കളുമെന്നാണ്. ആവശ്യം വന്നാല്‍  ഇവരെ നേരിടാനും സദാ സൈന്യം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിഡിഎസ് ഉള്‍പ്പെടെയുള്ള സൈനികരുടെ ദുഖകരമായ അപകടമരണത്തെത്തുടര്‍ന്ന് സമൂഹമദ്ധ്യമങ്ങളില്‍ ധാരാളം ഹീനപ്രചാരണങ്ങളും സന്തോഷസൂചകമായ സന്ദേശങ്ങളും ആഹ്ളാദ ഇമോജികളും പോസ്റ്റ് ചെയ്ത ഹീനകൃത്യം വിഷലിപ്തമായ മനസ്സിനുടമകളായവരുടെ ഒളിച്ചിരുന്ന രാജ്യത്തോടുള്ള ശത്രുത അതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
രാജ്യത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഇത്തരത്തിലുള്ള രാജ്യദ്രോഹശക്തികളെയാണ് ജനറല്‍ വിപിന്‍ റാവത്ത് “അര ശത്രുക്കള്‍” എന്ന് വിളിച്ചത്. അത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. രാജ്യസുരക്ഷയ്ക്കുതന്നെ ഇവര്‍ അപകടകാരികളാണ്. ഇവര്‍ക്കെതിരേ ജാഗരൂകരായിരിക്കാന്‍ സമൂഹം തയ്യാറാകേണ്ടതുമാണ്.
വിപിന്‍ റാവത്തിന്റെ മക്കളായ കൃതികയും തരിണിയും പ്രധാനമന്ത്രിക്കൊപ്പം
ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ സന്തോഷം പങ്കുവച്ച പോസ്റ്റുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യം ദുഖത്തിലാണ്ടുപോയ സമയത്ത് അതില്‍ ആനന്ദം കണ്ടെത്തുകയും ആഹ്ളാദം പങ്കുവയ്ക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ ശക്തികളില്‍ ജിഹാദികള്‍, തീവ്രവാദികള്‍, വിഘടനവാദികള്‍, ഖാലിസ്ഥാന്‍ വാദികള്‍, വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവരാണ്.
സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ തുടക്കമിട്ടപ്പോ ള്‍ത്തന്നെ പലരും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈല്‍ തിരുത്തുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയ വിരോധം രാഷ്ട്ര വിരോധമാക്കി മാറ്റുകയാണ് ഇക്കൂട്ടര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനോടുള്ള അന്ധമായ എതിര്‍പ്പ് രാഷ്ട്രത്തോടുള്ള ശത്രുതയാക്കുന്ന മാനസികത കണ്ടില്ലെന്ന് നടിക്കാനാകില്ല. നാളെ എപ്പോഴെങ്കിലും രാജ്യം വിപത്തില്‍പ്പെടുമ്പോള്‍ ശത്രുക്കളായി ഇക്കൂട്ടരും രംഗത്തു വന്നേക്കാം.

Related Articles

Back to top button