IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം: സ്വാഗതസംഘം രൂപീകരണ മീറ്റിംഗ് ചേര്‍ന്നു.

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യണിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിക്കുന്നതിന്റെ മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദധന്‍ ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രകാശ ജ്ഞാന തപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ഭാസുര ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുത്തു. 2024 ജനുവരി 5 മുതല്‍ 8 വരെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ കാര്യപരിപാടികളുടെയും മെഡിക്കല്‍ ക്യാമ്പുകളുടേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് ആശ്രമം ബ്രാഞ്ച് പ്രവര്‍ത്തകരും പൊതുജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള സ്വാഗതസംഘം രൂപീകരണ മീറ്റിംഗ് സംഘടിപ്പിച്ചത്.

 

 

Related Articles

Back to top button