IndiaLatest

28കാരിയായ ഭാര്യയെ 24 കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി

“Manju”

മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളു.2020 ഡിസംബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവും ഭാര്യയും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വഴക്കിനൊടുവില്‍ 28കാരിയായ ഭാര്യയെ 24 കാരനായ യുവാവ് ദാരുണമായി കൊലപ്പെടുത്തിയത്.

Related Articles

Back to top button