IndiaKeralaLatest

ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടർ

“Manju”

Malayalam News - Shocking| പരിക്കേറ്റ ആദിവാസി ബാലന്റെ കൈമാറി പ്ലാസ്റ്റർ  ഇട്ട് ഡോക്ടർ| doctor put plaster on injured tribal boy's wrong hand |  News18 Kerala, Kerala Latest Malayalam News ...

മലപ്പുറം: വീണ് കൈയ്ക്ക് പരിക്കേറ്റ ആദിവാസിയായ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടര്‍. പരിക്കേല്‍ക്കാത്ത കൈയിലാണ് ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇട്ടത്. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പിൽ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് കൈക്ക് പരിക്കേറ്റത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിന്റേതാണ് പിഴവ്. പരിക്കേറ്റ ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെ കാണിച്ചു , ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്‌സ് റേ എടുത്തു.
പക്ഷേ പരിശോധനകള്‍ക്ക് ശേഷം പരിക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്. വീട്ടില്‍ എത്തിയ ശേഷം കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് തിരിച്ചറിയുന്നത്. വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പ്ലാസ്റ്റര്‍ മാറ്റിയിട്ടത്.

Related Articles

Back to top button