KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടുദിവസം മാറ്റമില്ലാത തുടര്‍ന്ന വിലയില്‍ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണുണ്ടായത്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചന.

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1,840 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി അഞ്ചിന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തിയത്. അതിനു ശേഷം സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുകയായിരുന്നു.

Related Articles

Back to top button