InternationalLatest

45,500 വർഷങ്ങൾ പഴക്കമുള്ള അതിപുരാതന ചിത്രം കണ്ടെത്തി പുരാവസ്തു ഗവേഷകർ

“Manju”

ജക്കാർത്ത: 45,500 വർഷങ്ങൾക്ക് മുൻപ് വരച്ച കാട്ടുപന്നിയുടെ ചിത്രം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗുഹാവർണ്ണ ചിത്രമാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഗുഹയിലാണ് ചിത്രം കണ്ടെത്തിയത്.

പ്രദേശത്തെ മനുഷ്യവാസത്തിന്റെ ആദ്യ തെളിവുകൾ നൽകുന്നതാണ് ഈ ചിത്രമെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഇന്തോനേഷ്യൻ അധികൃതരുമായി നടത്തിയ സർവ്വേയിലാണ് ചിത്രം ആദ്യമായി കണ്ടെത്തുന്നത്. ഗവേഷക വിദ്യാർത്ഥിയായ ബസ്രൻ ബുഹ്‌റാനാണ് ചിത്രം കണ്ടെത്തിയത്.

ലിയാംഗ് ടെഡോങ്‌ഗെ ഗുഹയിൽ നിന്നാണ് അതിപുരാതനമായ ഗുഹാചിത്രം കണ്ടെടുക്കുന്നത്. ചുണ്ണാമ്പ് പാറകളാൽ ചുറ്റപ്പെട്ടാണ് ലിയാംഗ് ടെഡോങ്‌ഗെ സ്ഥിതി ചെയ്യുന്നത്. 136*54 സെന്റീമീറ്റർ വലുപ്പത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ചുവപ്പ് ഛായമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സുലെവെസി വാർട്ടി പിഗ് ഇനമാണ് ചിത്രത്തിലുള്ളത്. പതിനായിരക്കണക്കിന് വർഷങ്ങളോളം മനുഷ്യർ പന്നികളെ വേട്ടയാടയിട്ടുണ്ട്. ഈ പ്രദേശത്തെ ചരിത്രാതീത കലാസൃഷ്ടികളുടെ പ്രധാന പ്രത്യേകതയാണ് ഈ ചിത്രമെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.

Related Articles

Back to top button