KeralaLatestThiruvananthapuram

ബജറ്റ് അവതരണം കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച്

“Manju”

ബജറ്റ് അവതരണം കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലി ; നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി ; റബറിന്റെ തറവില ഉയർത്തി, 170 രൂപയാക്കി  

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണ അവതരിപ്പിക്കുന്ന ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന്റെ 12ാം ബജറ്റാണ്. കൊറോണക്കാലം, തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുന്നു, പിണറായി സര്‍ക്കാരിന്റെ അവസാന കാലം അങ്ങനെ നിരവധി പ്രത്യേകതകളുള്ള ബജറ്റിന്റെ അവതരണം ധനമന്ത്രി ഏറെ വ്യത്യസ്തമാക്കി.

പാലക്കട് കുഴല്‍മന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹ എഴുതിയ കവിത ചൊല്ലി ധനമന്ത്രി തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോവിഡ് കാലത്തെ അതിജീവിച്ച് പുതിയ പുലരിക്കായി കാത്തിരിക്കുന്ന കവിതയാണത്.

സ്‌നേഹയുടെ കവിത

നേരംപുലരുകയും
സൂര്യന്‍ സര്‍വതേജസസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചംഭൂമിയെ സ്വര്‍ഗമാക്കുകയും
നാം കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുകയും
ആനന്ദംനിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും.

സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രസംഗം. ഇൗ സർക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.

കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നു. സിഎജി കരട് റിപ്പോർട്ടിൽ ഇല്ലാത്തത് അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കർഷകർക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. ഇതു പരിഹരിക്കാൻ നിലവിലെ പദ്ധതികൾ അപര്യാപ്തം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്.

∙ 1600 രൂപ ക്ഷേമപെൻഷൻ, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി

∙ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും

∙ 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും

നെല്ലിന്റെ സംഭരണവില 28 രൂപ, നാളികേരത്തിന് 32 രൂപ

Related Articles

Back to top button