IndiaLatest

‘എ​യ​ര്‍​ഇ​ന്ത്യ’ ഏറ്റെടുക്കല്‍ ; വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് കേ​ന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: കടബാധ്യതയില്‍ തുടരുന്ന ‘എ​യ​ര്‍​ഇ​ന്ത്യ’ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലേ​ല​ത്തി​ല്‍ ടാ​റ്റാ സ​ണ്‍​സ് സ​മ​ര്‍​പ്പി​ച്ച ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​ര​മെ​ന്ന റി​പ്പോ​ര്‍​ട്ട് തെ​റ്റെ​ന്ന് കേ​ന്ദ്രസര്‍ക്കാര്‍ . ഇതുമായി ബന്ധപ്പെട്ട് പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ആ​ന്‍​ഡ് പ​ബ്ലി​ക് അ​സെ​റ്റ് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

അതെ സമയം എ​യ​ര്‍​ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലേ​ല​ത്തി​ല്‍ ടാ​റ്റാ സ​ണ്‍​സി​ന്‍റെ ടെ​ന്‍​ഡ​റി​ന് കേ​ന്ദ്രം അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി ബ്ലൂം​ബെ​ര്‍​ഗാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​രം ന​ല്‍​കി​യെ​ന്നും വാ​ര്‍​ത്ത​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ടാ​റ്റാ സ​ണ്‍​സ് വ​ക്താ​ക്ക​ള്‍ പ്രതികരിച്ചിട്ടില്ലായിരുന്നു .60,000 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ എ​യ​ര്‍​ഇ​ന്ത്യ​യ്ക്കു​ള്ള​ത്. അതെ സമയം സ്‌​പൈ​സ് ജെ​റ്റും എ​യ​ര്‍​ഇ​ന്ത്യ വാ​ങ്ങാ​ന്‍ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Related Articles

Back to top button