പതിയാരക്കര: ഗ്രാമീണ സ്വയം സഹായ സംഘത്തിന്റെയും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കയർ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന ക്യാമ്പ് മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജയപ്രഭ ഉദ്ഘാടനം ചെയ്തു.
ഡി.എസ്.എസ്.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സുനിൽ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജിൻസി നടുവണ്ണൂർ സംസാരിച്ചു.വി.എം.സുരേഷ് കുമാർ സ്വാഗതവും ശ്രീരാഗ്.ആർ.എസ്. നന്ദിയും പറഞ്ഞു.
സപ്തംബർ 24 മുതൽ ആരംഭിക്കുന്ന 2 മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കയറുകൊണ്ടുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് നൽകും.