IndiaInternationalLatest

ഇന്ത്യയുടെ തേജസ് ജെഎഫ്-17 ചൈന -പാക് പോര്‍വിമാനത്തേക്കാള്‍ മികച്ചത് : വ്യോമസേനാമേധാവി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന തേജസ് ലഘു പോര്‍വിമാനങ്ങള്‍ ചൈനപാകിസ്താന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്ന് 83 തേജസ് വിമാനങ്ങള്‍ കൂടി വ്യോമസേനയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൈനപാക് സംയുക്ത സംരംഭത്തില്‍ നിര്‍മിച്ച ജെഎഫ്-17 ഫൈറ്ററുകളേക്കാള്‍ പ്രവര്‍ത്തനക്ഷമത കൂടിയവയാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ പറഞ്ഞു. ബാലക്കോട്ട് നടത്തിയ സമാന ആക്രമണത്തിന് കൂടുതല്‍ സജ്ജമാണ് തേജസ് വിമാനങ്ങളെന്നും വ്യോമസേനാമേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയര്‍ടുഎയര്‍ മിസൈലുകളായ ആസ്ട്ര ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളാല്‍ തേജസ് വിമാനങ്ങള്‍ സായുധീകരിക്കുമെന്ന് വ്യോമസേനാ മേധാവി അറിയിച്ചു.

Related Articles

Back to top button