KeralaLatest

സംഭാവനയുമായി കേരളത്തിലെ ബാഴ്‌സ ആരാധകര്‍

“Manju”

തിരുവനന്തപുരം ; കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബോള്‍ ക്ലബായ എഫ് സി ബാഴ്‌സലോണയുടെ കേരളത്തിലെ ആരാധകര്‍. ബാഴ്‌സ ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ സമാഹരിച്ച്‌ കോവിഡ് 19 വാക്‌സിനേഷന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കൂട്ടായ്മയിലെ 238 അംഗങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷവും ക്യൂളസ് ഓഫ് കേരള ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു.

Related Articles

Back to top button