IndiaLatest

ഇന്ത്യൻ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നില്‍ കണ്ട് സൈന്യം എപ്പോഴും സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16 മുതല്‍ ആരംഭിച്ച ആര്‍മി കമാൻഡേഴസ് കോണ്‍ഫറൻസ് 2023-ല്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” യുദ്ധങ്ങളുടെ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. പുതിയ ഓപ്പറേഷൻ ആരംഭിക്കുമ്പോള്‍ മുൻ കാലങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതില്‍ നിന്നും പഠിച്ച പാഠങ്ങളും ഉള്‍പ്പെടുത്തി തന്ത്രങ്ങള്‍ മെനയുക, അതിനനുസരിച്ച്‌ തയ്യാറെടുപ്പുകള്‍ നടത്തുക”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഇന്ത്യ- പാകിസ്താൻ അതിര്‍ത്തിയിലുള്ള സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളേയും ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള സൈന്യത്തിന്റെ പ്രവര്‍ത്തങ്ങളെയും മന്ത്രി അഭിനന്ദിച്ചു. സൈന്യത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത് സമാധാനവും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ആത്മനിര്‍ഭരതയിലേക്ക് മുന്നേറാനുള്ള സൈന്യത്തിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച മന്ത്രി രാജ്‌നാഥ് സിംഗ് ആത്മനിര്‍ഭരതയിലൂടെ ഓരോ സൈനികനും ആയുധങ്ങള്‍ നവീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും സേനയ്‌ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button