LatestThiruvananthapuram

പ്ലസ് വണ്‍ പ്രവേശനം ;ഇന്ന് മുതല്‍ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടാന്‍ ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോര്‍ട്ടല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. ഈ മാസം 18 വരെ അപേക്ഷിക്കാം. 21 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് 27 നായിരിക്കും. അതേസമയം, വിവിധ ജില്ലകളില്‍ സീറ്റ് വര്‍ധിപ്പിച്ച്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധനക്ക് അനുവാദം നല്‍കിയത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റ് കൂട്ടി.

എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ക്ലിക് ചെയ്ത ശേഷമാണ് അപേക്ഷ നല്‍കേണ്ടത്.

Related Articles

Back to top button