InternationalLatest

ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

“Manju”

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 233 അംഗങ്ങളാണ് ഇംപീച്ച്‌മെന്റ് നീക്കത്തെ അനുകൂലിച്ച്‌ വോട്ട് രേഖപ്പെടുത്തിയത്. 205 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച്‌ ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ലെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച്‌ സ്പീക്കര്‍ നാന്‍സി പെലോസിക്ക് മൈക്ക് പെന്‍സ് കത്തയച്ചു. ഇംപീച്ച്‌മെന്റ് നടപടികള്‍ ഒഴിവാക്കണമെന്നും സമാധാനപരമായ അധികാര കൈമാറ്റത്തില്‍ ശ്രദ്ധിക്കാനുമാണ് കത്തില്‍ മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് ജനപ്രതിനിധി സഭയില്‍ ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുളള പ്രമേയം പാസ്സായിരിക്കുന്നത്. ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അദ്ദേഹത്തിന് എതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

Related Articles

Back to top button