IndiaLatest

മൃഗശാലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയ്​ക്ക്​ പക്ഷിപ്പനി സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കില്‍ ചത്തനിലയില്‍ കണ്ടെത്തിയ മൂങ്ങയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൃഗശാലയില്‍ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയ്ക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ പരിശോധനകള്‍ക്കായി മൂങ്ങയുടെ സാംപിള്‍ സര്‍ക്കാരിന്റെ മൃഗസംരക്ഷ യൂണിറ്റിലേയ്ക്ക് അയച്ചതായി മൃഗശാല ഡയറക്ടര്‍ രമേഷ് പാണ്ഡെ അറിയിച്ചു. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും പുറപ്പെടുവിച്ച പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച്‌ മൃഗശാലയില്‍ ശുചിത്വവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്​. സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചുവരികയാണ്​. കൃത്യമായ അകലം പാലിച്ചുകൊണ്ട്​ കൂട്ടിലുള്ള മറ്റ്​ പക്ഷികളെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്​തമാക്കുകയും അവയുടെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു​.

Related Articles

Back to top button