LatestThiruvananthapuram

മു​ല്ല​പ്പെ​രി​യാ​ര്‍ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ണം ;കേന്ദ്രസര്‍ക്കാര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തമിഴ്‌നാടിന് പിന്നാലെ കേ​ന്ദ്ര സ​ര്‍​ക്കാ​രും രം​ഗ​ത്ത്. ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രിന്റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം കേ​ന്ദ്രം കേ​ര​ള​ത്തി​ന് മു​ന്നി​ല്‍ വ​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച കേ​ന്ദ്രം കേ​ര​ള​ത്തി​ന് ക​ത്ത് കൈ​മാ​റി​യി​ട്ടു​ണ്ട്. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മേ അ​പ്രോ​ച്ച്‌ റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും എ​ര്‍​ത്ത് ഡാം ​ബ​ല​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ന്ദ്രം ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റു​പ​ടി ന​ല്‍​കി​യേ​ക്കും. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ര​ങ്ങ​ള്‍ മുറി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ല്‍​കി​യ​ത് വ​ന്‍ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടി​ന്റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച്‌ കേ​ന്ദ്രം കൂ​ടി രം​ഗ​ത്തു​വ​ന്ന​തോ​ടെ കേ​ര​ളം ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി.

Related Articles

Back to top button