IndiaKeralaLatestThiruvananthapuram

യെഡിയൂരപ്പയ്‌ക്ക് പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പയ്ക്ക് പോസിറ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഇപ്പോള്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, മകന് കൊവിഡ് ഫലം നെഗറ്റീവാണ്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍തന്നെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരത്തെ വിധാന്‍ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യെദിയൂരപ്പ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ ഞായറാഴ്ച മാത്രം 5532 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തു ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 74,000കടന്നു. 4077പേര്‍ ഇന്ന് ആശുപത്രി വിട്ടു. ബംഗളുരുവില്‍ ഞായറാഴ്ച 2105 പുതിയ വൈറസ് ബാധിതരാണ് ഉള്ളത്. 37, 513 പേരാണ് തലസ്ഥാന നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 84മരണങ്ങള്‍ സംഭവിച്ചു. ബംഗളുരുവില്‍ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാ തന്നെയാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അതേസമയം താനുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Related Articles

Check Also
Close
Back to top button