IndiaLatest

ഇന്ത്യയിലേക്ക് മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ

“Manju”

ഇന്ത്യയിലേക്ക് മാർപാപ്പയെ ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ - Real News Kerala

ശ്രീജ.എസ്

ഇന്ത്യയിലേക്ക് മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. കൂടിക്കാഴ്ചയില്‍, ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍സ് സ്വാമിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടും.
കത്തോലിക്ക സഭാ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 മണിക്കാണ്. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ക്വാറന്റീനിലായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് സിബിസിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒക്‌സ് വാള്‍ ഇഗ്നേഷ്യസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലിക് ബാവ എന്നിവരാണ്.

Related Articles

Back to top button