IndiaInternationalLatest

ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ സ്ഥാപിക്കാൻ അംബാനിയുടെ മകന്‍.

“Manju”

അഹമ്മദാബാദ് ∙ ലോകത്തിലെ ഏറ്റവും വലുത് എന്ന വിശേഷണത്തോടെ വമ്പൻ മൃഗശാല ആരംഭിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം.

ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ മേഖലയിൽ മൃഗശാല എന്നത് ഇന്ത്യയിൽ പുതിയതല്ലെന്നും കൊൽക്കത്തയിലെ സുവോളജിക്കൽ ഗാർഡൻ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനൽ ഡയറക്ടർ–ജനറൽ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.

Related Articles

Back to top button