InternationalLatest

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ; മുന്നറിയിപ്പുമായി ജപ്പാന്‍

“Manju”

സിയോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ സമുദ്രത്തെ ലക്ഷ്യമാക്കിയാണ് പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയുടെ സംയുക്ത സൈനിക ഉദ്യോഗസ്ഥനാണ് ഉത്തരകൊറിയ ഞായറാഴ്ച മിസൈല്‍ പരീക്ഷണം നടത്തിയ വിവരം അറിയിച്ചത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നല്‍കി. മിസൈല്‍ പരീക്ഷണത്തെ കുറിച്ച്‌ ലഭ്യമായ മുഴുവന്‍ വിവരങ്ങളും ഉടന്‍ ശേഖരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എയര്‍ക്രാഫ്റ്റുകള്‍ക്കും കപ്പലുകള്‍ക്കും അധികസുരക്ഷ ഏര്‍പ്പെടുത്താനും ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്.
രണ്ടാഴ്ചക്കിടെ ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ മിസൈല്‍ പരീക്ഷണമാണിത്. കൊറിയന്‍ ഉപദ്വീപില്‍ യു.എസും ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. നേരത്തെ സൈനികാഭ്യാസത്തി​നെതിരെ മുന്നറിയിപ്പുമായി ദക്ഷിണകൊറിയ രംഗത്തെത്തിയിരുന്നു

Related Articles

Back to top button