IndiaLatest

പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ സാധ്യത കുറവെന്ന് പഠനം

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി; പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ താരതമ്യേന സാധ്യത കുറവാണെന്ന്‌ പഠനം. കൗണ്‍സില്‍ ഒഫ്‌ സൈന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും 40 മറ്റ്‌ ഇന്‍സ്റ്റ്യൂട്ടുകളും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌.

ഒ ഗ്രൂപ്പ്‌ രക്ത ഗൂപ്പ്‌ ഉള്ളവര്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ സാധ്യത കുറവാണെന്നും ബി, എബി രക്ത ഗ്രൂപ്പുകളുള്ളവരില്‍ കൊറോണ വൈറസ്‌ വേഗത്തില്‍ പകരുന്നതായും പഠനം വ്യക്തമാക്കുന്നു. പഠനത്തിനായി വിവിധ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ലബോറട്ടറികള്‍, കുടുബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 10247 സാമ്പിളുകളാണ്‌ സിഎസ്‌ഐആര്‍ ശേഖരിച്ചത്‌. ശേഖരിച്ച 10427 സാമ്പിളുകളില്‍ 1058 സാമ്പിളുകകളില്‍ അതായത്‌ 10.14 ശതമാനം സാമ്പിളുകളില്‍ കൊറോണക്കെതിരെ ആന്റി ബോഡി കണ്ടെത്തി.

Related Articles

Back to top button