IndiaLatest

2,92,988 രൂപ വിപണി മൂല്യം; ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ

“Manju”

ന്യൂഡൽഹി: ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ. ഡൽഹിയിലെ ഹൗസ് കസ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. 530 ഗ്രാം ഹാഷിഷ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ ഹാഷിഷിന് വിപണിയിൽ 2,92,988 രൂപ വിലവരുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

2019 ൽ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയതാണ് ഇയാൾ. എന്നാൽ വിസാ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ഡൽഹിയിൽ തന്നെ തുടരുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിലായിരുന്നു. പോൾ ചിഗ്ബാട്ട ഒന്യോറോഹോൻ എന്നയാളെയാണ് എൻ സി ബി മുംബൈയിൽ നിന്നും പിടികൂടിയത്. മയക്കു മരുന്ന് വ്യാപാരികളുമായി ഇയാൾക്ക് ബന്ധമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് എൻ സി ബി ഉദ്യോഗസ്ഥർ.

Related Articles

Back to top button