IndiaInternationalLatest

പ്രതിരോധമേഖലയിൽ നിർണ്ണായക മുന്നേറ്റം നടത്തി ഇന്ത്യയും ശ്രീലങ്കയും.

“Manju”

റഡാർ നിർമ്മാണത്തിനായുള്ള സാമഗ്രികൾ കൈമാറി.

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ശ്രീലങ്കയുമായി നിർണ്ണായക മുന്നേറ്റം നടത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തിന് റഡാറുകളുടെ നിർമ്മാണത്തിനായുള്ള സാമഗ്രികൾ കൈമാറി. 200 മില്യൺ ശ്രീലങ്കൻ രൂപ വിലവരുന്ന ഇന്ദ്രാ റഡാർ സാമഗ്രികളാണ് ഇന്ത്യ നൽകിയത്.

ഇന്ത്യൻ നിർമ്മിത 4ഇന്ദ്ര എംകെ-II വ്യോമ നിരീക്ഷണ റഡാറുകൾക്കായുള്ള സാമഗ്രികളാണ് കൈമാറിയത് . ഈ റഡാറുകൾ 2011 ൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് നൽകിയത്. എംകെII ശ്രീലങ്കയിൽ തന്നെ നിർമ്മിക്കുന്നതിനായാണ് ഇപ്പോൾ ഇന്ത്യ സാമഗ്രികൾ നൽകിയിരിക്കുന്നത്. ശ്രീലങ്കൻ വ്യോമസേന കമാൻഡർ എയർമാർഷൽ സുദർശന പതിരാനയ്ക്ക് ഇന്ത്യൻ ഹൈക്കമ്മീഷണറാണ് സാമഗ്രികൾ ഔദ്യോഗികമായി കൈമാറിയത്.

താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ ശേഷിയുള്ള മൊബൈൽ 3ഡി റഡാറുകളാണ് എംഎകെ II. ഡിആർഡിഒയുടെ ഇലക്ട്രോണിക്‌സ് ആന്റ് റഡാർ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗമാണ് റഡാറുകൾ വികസിപ്പിച്ചത്.

Related Articles

Back to top button