IndiaLatest

കര്‍ഷക പ്രക്ഷോഭം; എട്ടാംവട്ട ചര്‍ച്ചയും പരാജയം

“Manju”

എട്ടാംവട്ട ചര്‍ച്ചയും പരാജയം: ഘര്‍ വാപ്പസി, ലോ വാപ്പസിക്ക് ശേഷമെന്ന്  കര്‍ഷകര്‍ • Suprabhaatham

ശ്രീജ.എസ്

ന്യൂഡല്‍ഹി ;എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഈമാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്നതിലും തീരുമാനമെടുക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഘര്‍ വാപ്പസി (വീട്ടിലേക്കുള്ള മടക്കം) ലോ വാപ്പസി (നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്) ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലുള്ള വലിയൊരു വിഭാഗം കര്‍ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

Related Articles

Back to top button