IndiaLatest

പ്രധാനമന്ത്രിയും കത്തോലിക്ക സഭാ അധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

“Manju”

സഭാതർക്കം; കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര  മോദിയുമായി ചര്‍ച്ച നടത്തും

ശ്രീജ.എസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്.

ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് അറിയുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറുമായി കൂടുതല്‍ അടുക്കാനുള്ള ക്രിസ്തീയ സഭാ നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയെന്നും സൂചനയുണ്ട്.

Related Articles

Back to top button