KeralaLatest

12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.ഭാഗ്യം വില്‍ക്കാതെ ബാക്കിയായ ടിക്കറ്റിന്

“Manju”

തിരുവനന്തപുരം: ക്രിസ്‌മസ്പുതുവത്സര ബംബര്‍ ലോട്ടറി നേടിയ
പന്ത്രണ്ട് കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് വിജയി. ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ചത്. ലോട്ടറി ടിക്കറ്റുമായി ഷറഫുദ്ദീന്‍ സംസ്ഥാന ലോട്ടറി വകുപ്പില്‍ എത്തി.

പണം കിട്ടിയിട്ട് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്.

തെങ്കാശി സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഷറഫുദ്ദീന്‍ ഏറെ കാലം പ്രവാസിയായിരുന്നു. സാമ്ബത്തിക ബാദ്ധ്യതകളുളള അദ്ദേഹം അത് വീട്ടുന്നതിന് കൂടി വേണ്ടിയാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്.

ഷറഫുദ്ദീന് ലോട്ടറി അടിച്ചതില്‍ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് ലോട്ടറി വിറ്റ ഭരണി ഏജന്‍സി ഉടമ പറഞ്ഞത്.

രണ്ടായിരത്തി പത്തില്‍ രണ്ട് കോടി അടിച്ച ശേഷം ഏജന്‍സിയില്‍ നിന്ന് ഇപ്പോഴാണ് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. കേരള സര്‍ക്കാരിനും ആര്യങ്കാവ് അയ്യപ്പനുമാണ് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. ഇത്ര വലിയ സമ്മാനം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button