Kerala

കെ-റെയിലിൽ : ചോദ്യങ്ങളുയർത്തി ഹൈക്കോടതി

“Manju”

കൊച്ചി: കെ-റെയിലിൽ സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി. സർവെ നടത്താതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദ്യമുന്നയിച്ചു. ശരിയായ സർവേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെയാണ് ലഭിക്കുക എന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.

സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് സ്ഥലം നഷ്ടപ്പെടുന്ന നാല് ഹർജിക്കാർ വ്യക്തമാക്കി. കേന്ദ്രാനുമതിയില്ലാതെ റെയിൽവേ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്നാണ് വാദം. റെയിൽ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഹർജിക്കാർ വ്യക്തമാക്കി. നടപടികൾ അടിയന്തിരമായി നിർത്തിവെയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് കേരളത്തിൽ 11 ജില്ലകളിൽ ഓഫീസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്നും ഹർജിക്കാർ വാദിക്കുന്നു. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജിയിൽ വരുന്ന ബുധനാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button