IndiaLatest

അൺലോക്-5 നിയന്ത്രണങ്ങൾ നവംബര്‍ 30 വരെ നീട്ടി

“Manju”

ശ്രീജ.എസ്

രാജ്യത്ത് അണ്‍ലോക്​-5 നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകള്‍ക്ക്​ പ്രവേശനം അനുവദിച്ചുകൊണ്ട്​ സിനിമ തീയേറ്റര്‍, കായിക പരിശീലന നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കുന്നത്​ തുടരാം. 200ല്‍ കൂടാതെ ആളുകളെ ഉള്‍കൊള്ളിച്ചുള്ള കൂട്ടായ്​മകള്‍ നടത്താനും അനുമതിയുണ്ട്​. അതേസമയം കണ്‍ടെയ്​മെന്‍റ്​ സോണുകളില്‍ ലോക്​ഡൗണ്‍ കര്‍ശനമായിത്തന്നെ നടപ്പാക്കും.

രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78 ശതമാനം രോഗികള്‍ ഉള്ളത്. നിലവിലെ രോഗികളില്‍ 15 ശതമാനം കേരളത്തിലാണുള്ളത്. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉത്സവ സീസണുകളില്‍ രോഗവ്യാപനം വര്‍ധിച്ചു.ഈ സംസ്ഥാനങ്ങളില്‍ സാഹചര്യം ആശങ്കജനകമാണെന്നും ഇവിടങ്ങളില്‍ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button