IndiaLatest

ആഢംബര കാർ ബൈക്കിലിടിച്ചു; രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരിച്ചു

“Manju”

ചെന്നൈ: അമിത വേഗത്തിലെത്തിയ ആഢംബര കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പോലീസിന്റെ ആംഡ് റിസർവ്വ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രൻ, വി കാർത്തിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.15 ഓടെയായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് ആഢംബര കാർ ഓടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പത്തൂർ സ്വദേശി അമൃതാണ് അറസ്റ്റിലായത്.

ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രവീന്ദ്രൻ സംഭവ സ്ഥലത്ത് വെച്ചും കാർത്തിക് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. വിദ്യാർത്ഥികളായ വരുൺ ശേഖർ, രഹിത് സൂര്യ എന്നിവരാണ് അമൃതിനൊപ്പം കാറിലുണ്ടായിരുന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. വരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Related Articles

Back to top button