KeralaLatest

ചേലാട് സ്റ്റേഡിയ നിര്‍മ്മാണം വേഗത്തിലാക്കും : മന്ത്രി ഇ. പി ജയരാജന്‍

“Manju”

e p jayarajan test positive for covid 19 മന്ത്രി ഇ പി ജയരാജന് കൊവിഡ്

ശ്രീജ.എസ്

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ആന്റണി ജോണ്‍ എം എല്‍ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്കോ ലിമിറ്റഡ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള വിശദമായ ഡി പി ആറിന് സാങ്കേതിക അനുമതി ലഭ്യമാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ ആവശ്യപെട്ടു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഉള്‍പ്പെട്ട കോതമംഗലം ചേലാട് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായിട്ടുണ്ടെന്നും പ്രസ്തുത പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സങ്കേതിക അനുമതി ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 ന്റെ വ്യാപനത്തിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണമാണ് സങ്കേതിക അനുമതി നേടുന്നതിനുള്ള കാലതാമസം നേരിട്ടതെന്നും, ഈ മാസം ചേരുന്ന കിഫ്ബി പദ്ധതികളുടെ സങ്കേതിക സമിതിയില്‍ പ്രസ്തുത പദ്ധതി സമര്‍പ്പിച്ച്‌ സങ്കേതിക അനുമതി ലഭ്യമാക്കി തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ നിയമ സഭയില്‍ അറിയിച്ചു.

Related Articles

Back to top button