KeralaLatestPalakkad

കൊവിഡ് രോഗ ബാധിതർക്കായി ഭക്ഷണമൊരുക്കി ജനകീയ ഹോട്ടലുകൾ

“Manju”

പാലക്കാട് : വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനായി ജില്ലയിലെ 90 ജനകീയ ഹോട്ടലുകൾ സജീവമായി. കൊവിഡ് രോഗ ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നതിന് ആരംഭിക്കുന്ന സാമൂഹിക അടുക്കളകൾ ജനകീയ ഹോട്ടലുകളിലൂടെ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടിയാണ് കോവിഡ് ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നത്.

ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ രോഗബാധിതർ അധികമായി ഉണ്ടാവുകയാണെങ്കിൽ അവിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സാമൂഹിക അടുക്കളകൾ ആരംഭിക്കും. വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടുകൂടി ജില്ലയിൽ വിവിധ ഇടങ്ങളിൽ സാമൂഹിക അടുക്കളകൾ ആരംഭിച്ചിട്ടുണ്ട്.സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുഖേനയാണ് ഭക്ഷണം വിതരണം ചെയ്യുക.

Related Articles

Back to top button