KeralaLatest

ഇനിയില്ല ഈ പരിപാടിയ്ക്ക് – പരിസ്ഥിതി ദിനത്തിലെ വൃക്ഷതൈ നടീലിനെക്കുറിച്ച് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

“Manju”

കൊച്ചി : പരിസ്ഥിതി ദിനത്തില്‍ ഇനി ഒരുപരിപാടിയ്ക്കും പോയി വൃക്ഷതൈ നടില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ഫോസ് ബുക്ക് വഴിയാണ് ഇത്തരം ഒരു പ്രസ്താവന ബിഷപ്പ് നടത്തിയിരിക്കുന്നത്. കാരണം അദ്ദേഹം ഫേസ് ബുക്കില്‍ കുറിക്കുന്നുണ്ട്.

പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നടീല്‍ എന്നത് വെറും അര്‍ത്ഥശൂന്യമായ ഒരു പരിപാടിയാണെന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു. അത് ഇന്നലെ ബോധ്യപ്പെട്ടു. എന്തിനീ പ്രഹസനം? ഇന്ന് വീണ്ടും മൂന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നാളത്തെ വൃക്ഷ തൈ നടീല്‍ ചടങ്ങിന് ക്ഷണിച്ചു.”

ഇന്നലെ ഫോണില്‍ വിളിച്ചിട്ട് ഒരാള്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ കഴിയുമോ എന്ന് ചോദിച്ചു. എവിടെ എന്ന് ചോദിച്ചപ്പോള്‍. മറുപടി ഇപ്രകാരം. “ഞങ്ങള്‍ പിതാവ് താമസിക്കുന്നത്ത് വരാം. ഒരു ഫ്ലക്സും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടാകും. പിതാവ് തൈ നടുന്ന പടം എടുത്തിട്ട് ഞങ്ങള്‍ പൊയ്ക്കോളാം.” (സഘടനയുടെ പേര് പറയുന്നില്ല) ഫ്ളക്സ് തന്നെ പരിസ്ഥിതി വിരുദ്ധമാണ് എന്നിവര്‍ക്ക് അറിഞ്ഞുകൂടെ?‍ഇവിടെ ഈ മുറ്റത്തും പറമ്പിലും അവശ്യത്തിലധികം മരം വെച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍. ഞങ്ങള്‍ക്ക് ഒരു പടം എടുക്കണം അത് മതി എന്നായിരുന്നു പച്ചയ്ക്കുള്ളമറുപടി. പരിസ്ഥിതി ദിനത്തിലെ വൃക്ഷതൈ നടീല്‍ എന്ന പുതിയ ആചാരം അര്‍ത്ഥ ശൂന്യമായ ഒന്നാണെന്ന് ഇന്നലെ ബോധ്യപ്പെ്ടു. ഞാന്‍ പിന്‍വാങ്ങി. ഒരു വശത്ത് വാക്കിലു പ്രവര്‍ത്തിയിലും നയങ്ങളിലും പരിസ്ഥിതിയെ തകര്‍ക്കുകയും മറുവശത്ത് പരിസ്ഥിതി ദിനത്തിലെ ഈ നേര്‍ച്ച പരിപാടിയും. ഇനിയില്ല ഈ കലാപരിപാടിക്ക്..”

Related Articles

Back to top button