International

അബുദാബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

“Manju”

അബുദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8  പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ  ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു.നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങൾ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ന് കനത്ത മഞ്ഞായിരുന്നു.ജോലിക്കും വ്യാപാരാവശ്യാർഥവും പുലർച്ചെയാണ് മിക്കവരും യാത്ര ചെയ്യാറ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

 

Related Articles

Back to top button