IndiaLatest

എന്‍‌ഡി‌എയ്ക്ക് ലോക്സഭയില്‍ 321 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ഏറ്റവും പുതിയ സര്‍വേ

“Manju”

മോദി തരംഗം കൂടുതൽ വർധിച്ചു; എന്‍‌ഡി‌എയ്ക്ക് ലോക്സഭയില്‍ 321 സീറ്റുകള്‍  ലഭിക്കാന്‍ സാധ്യതയെന്ന് ഏറ്റവും പുതിയ സര്‍വേ | Narendra Modi|Mood of the  Nation survey

ശ്രീജ.എസ്

രാജ്യത്ത് ഇന്ന് ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍‌ഡി‌എയ്ക്ക് ലോക്സഭയില്‍ 321 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ഏറ്റവും പുതിയ സര്‍വേ. ഇന്ത്യാ ടുഡേ മാഗസിന്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താറുള്ള മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ആണ് ഈക്കാര്യം പറയുന്നത്.
കോവിഡ് ലോക്ക് ഡൗണും, സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് ശേഷവും രാജ്യത്ത് മോദി തരംഗം കൂടുകയല്ലാതേ കുറയുന്ന ലക്ഷണം ഇല്ലെന്നാണ് ഈ സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ലോക്സഭയില്‍ 321 സീറ്റുകള്‍ എന്‍‌ഡി‌എയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും യുപിഎ വെറും 93 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും മറ്റുള്ളവര്‍ 129 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. 2021 ജനുവരി 3 മുതല്‍ 13 വരെ രാജ്യത്തുടനീളം മുഖാമുഖം, ടെലിഫോണ്‍ എന്നിവ വഴി 12,232 പേരിലാണ് സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം പേരാണ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. നേരത്തേ ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ 78 ശതമാനം പേരായിരുന്നു മോദിയുടെ പ്രകടത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്.
അതേസമയം കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മാത്രമല്ല പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രകടനത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രകടത്തിലും സര്‍വ്വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിച്ചു.

Related Articles

Back to top button