IndiaLatest

ഉപഭോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ് വേര്‍ഡും തട്ടിയെടുക്കുന്നു

“Manju”

ശ്രീജ.എസ്

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്‍ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ഈ ആപ്ലിക്കേഷനുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രധാനമായും ഫയല്‍മാനേജര്‍, ഫ്ളാഷ് ലൈറ്റ്, വാള്‍പേപ്പര്‍ മാനേജ്മെന്റ്, സ്‌ക്രീന്‍ ഷോട്ട്, വെതര്‍ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവയില്‍ അധികവും. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് അവ ഫോണില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button