IndiaLatest

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ശ്രീജ.എസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി മധുര സ്വദേശി ദാമോദരന്‍(57) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം കുറച്ചുമുന്‍പാണ് മരണമടഞ്ഞത്.

കൊവിഡ് രോഗബാധ സംസ്ഥാനത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തതിനാല്‍ ജൂണ്‍ 19 മുതല്‍ 30 വരെ ചെന്നൈ, തിരുവള‌ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. 48019 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 528 പേര്‍ മരിച്ചു. നിലവില്‍ ഏറ്റവും വേഗം രോഗം പടരുന്ന രണ്ടാമത് സംസ്ഥാനമാണ് തമിഴ്നാട്.

Related Articles

Back to top button