IndiaLatest

മോസ്കില്‍ സ്ത്രീകള്‍ക്കായി ജിം

“Manju”

Malayalam News - മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം  നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ | Hyderabad mosque opens gym for women | News18  Kerala, India Latest ...

ശ്രീജ.എസ്

ഹൈദരാബാദ്: ഹൈദരാബാദ് രാജേന്ദ്ര നഗറിലുള്ള ഒരു മോസ്ക് ആണ് ജിംനേഷ്യത്തോടു കൂടി സ്ത്രീകള്‍ക്കായി വെല്‍നസ് സെന്റര്‍ ആരംഭിച്ചത്. സമീപത്തെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കായാണ് ജിം ആരംഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തെലങ്കാന സംസ്ഥാനത്ത് ഒരു മോസ്ക് സ്ത്രീകള്‍ക്കായി ഒരു പരിശീലകനോടു കൂടി ജിം ആരംഭിച്ചിരിക്കുന്നത്.

സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജിം ആരംഭിച്ചിരിക്കുന്നത്. ചേരി പ്രദേശത്ത് ജീവിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് നിരവധി ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരാം. അതിനെ മറികടന്ന് അവര്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നത് ലക്ഷ്യം വച്ചാണ് ജിം ആരംഭിച്ചിരിക്കുന്നത്. വനിതകള്‍ക്കായി ഒരു വനിത ജിം പരിശീലക തന്നെയാണ് ഉള്ളത്. ദിവസവും രണ്ട് നേരമാണ് സ്ത്രീകള്‍ക്കായുള്ള ജിം തുറക്കുന്നത്. ഫിസിക്കല്‍ എക്സര്‍സൈസിന് ഒരു പരിശീലകയുള്ളത് കൂടാതെ ഹെല്‍ത്ത് കൗണ്‍സിലേഴ്സും ഫിസിഷ്യനും ജിമ്മിന്റെ ഭാഗമാണ്.

യു എസ് ആസ്ഥാനമായുള്ള എന്‍ ജി ഒ ആയ സീഡ് ആണ് ഇതിന് ആവശ്യമായ ഫണ്ടും കാര്യങ്ങളും ചെയ്യുന്നത്. രാജേന്ദ്രനഗറിലെ വാദി ഇ മഹ്മൂദില്‍ മസ്ജിദ് – ഇ – മുസ്തഫയിലാണ് ജിം ആരംഭിച്ചിരിക്കുന്നത്. മസ്ജിദിന്റെ സമീപത്തുള്ള ചേരി പ്രദേശത്ത് ഒരു സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ ഇവിടുത്തെ 52 ശതമാനം സ്ത്രീകളും കാര്‍ഡിയോമെറ്റബോളിക് സിന്‍ഡ്രോം ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Back to top button