KeralaLatest

ബോംബ് സ്‌ഫോടനക്കേസിലെ പ്രതി പിടിയില്‍

“Manju”

ബോംബ് സ്‌ഫോടനക്കേസിലെ പ്രതി പിടിയിൽ - CASE DIARY - KERALA | Kerala Kaumudi  Online

ശ്രീജ.എസ്

തിരുവനന്തപുരം: നാടന്‍ ബോംബുവച്ച്‌ സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പള്ളിത്തുറ ആറ്റിന്‍കുഴി സ്വദേശി മുട്ട വിനോദ് എന്നു വിളിക്കുന്ന വിനോദിനെയാണ് (30) പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും ബോംബുകളും കണ്ടെടുത്തു.

ജനുവരി 10 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. തുമ്പ എസ്.എച്ച്‌.ഒ അജേഷ്.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഇന്നലെ പിടികൂടിയത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്‍ഡ് കമ്മിഷണര്‍ അനില്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സംഭവ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിനോദാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

Related Articles

Back to top button