KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ഇരുപതാം ബാച്ചിന് തുടക്കമായി

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ബി.എസ്.എം.എസ് കോഴ്സിന്റെ ഇരുപതാം ബാച്ചിന് തുടക്കമായി. കോളേജ് മിനികോൺഫറൻസ് ഹാളിൽ നടന്ന പ്രവേശനചടങ്ങിന്റെ ഉദ്ഘാടനം ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി നിർവഹിച്ചു. 18 സിദ്ധൻമാരുടെ ആത്മതപസിൽ ഉരുത്തിരിഞ്ഞുവന്ന ചികിത്സാവിഭാഗമാണ് സിദ്ധ. നമ്മുടെ സംസ്കാരവുമായും പാരമ്പര്യവുമായും അതിന് ബന്ധമുണ്ട്. സിദ്ധയുടെ പൂർണ്ണമായ ഗുണഫലങ്ങൾ സാധാരണക്കാരന് ലഭിക്കണമെങ്കിൽ വിദ്യാർത്ഥികൾ സിദ്ധ പഠനം ഒരു തപസ്യയായി സ്വീകരിച്ച് അറിവ് ആർജ്ജിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. കോളേജ് മാനേജർ ഡോ.ജനനി നിശ്ചിത ജ്ഞാന തപസ്വിനി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.കെ.വി കൃഷ്ണവേണി, ഡോ.ജെ. നിനപ്രിയ, ഷിബു. ബി, ഡോ. ശിവവെങ്കിടേഷ്, പി.ടി.എ പ്രതിനിധി ഹൻസ്‌‌രാജ്. ജി. ആർ എന്നിവർ പ്രസംഗിച്ചു. എൻ.ഷീജ സ്വാഗതവും മഹേഷ്.എം കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button