IndiaLatest

കോബ്രയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ആലോചന

“Manju”

യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ് -  malayalees.ch

ശ്രീജ.എസ്

സി.ആര്‍.പി.എഫിന്റെ യുദ്ധ കമാന്‍ഡോ സംഘമായ കോബ്രയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ആലോചന. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്.
“കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങള്‍ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാന്‍ 10,000 പേരടങ്ങുന്ന ഒരു സംഘത്തെ സി.ആര്‍.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ ടീം’ അഥവാ കോബ്രയെ പ്രത്യേക പരിശീലനം നല്‍കി മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ വിന്യസിച്ചിരിക്കയാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ കോബ്രയുടെ സേവനമുണ്ട്.

Related Articles

Back to top button