KeralaLatest

ബിനീഷിന്‍റെ ജാമ്യാപേക്ഷ നാളെ ഹൈകോടതി പരിഗണിക്കും

“Manju”

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.പിതാവിെന്‍റ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേട്ടു. വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിെന്‍റ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്​റ്റ് ചെയ്തത്.

Related Articles

Back to top button