InternationalLatest

ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു

“Manju”

സിന്ധുമോൾ. ആർ

ജിദ്ദ: ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെ വിവിധ വകുപ്പുകള്‍ ചുമത്തി പോലിസ് അറസ്റ്റു ചെയ്തു. താമസിക്കുന്ന ഫ്ലാറ്റില്‍ വെച്ചാണ് യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദനമേറ്റത്. മര്‍ദ്ദനം സഹിക്കാതെ ലിഫ്റ്റ് വഴി ഇറങ്ങി രക്ഷപ്പെട്ട യുവതിയെ കോണിപ്പടിയിലൂടെ ഓടിയിറങ്ങിയെത്തിയ ഭര്‍ത്താവ് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റൊരു യുവാവാണ് അക്രമത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത്.

ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ യുവതി തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അതോടൊപ്പം ഭര്‍ത്താവില്‍ നിന്ന് തനിക്കും മക്കള്‍ക്കും സംരക്ഷണം ലഭിക്കുന്നതിന് ഇടപെടണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തത്. നാല്‍പതു വയസ് പ്രായമുള്ള യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു. സംഭവത്തില്‍ ഗാര്‍ഹിക പീഡന പരാതി കേന്ദ്രവും ഇടപെട്ടിരുന്നു.

Related Articles

Back to top button