KeralaLatest

സൗ​ജ​ന്യ​മാ​യി ഇ​ന്ധ​നം ന​ല്‍​കി പ്ര​തി​ഷേ​ധം

“Manju”

പാ​ലാ: പെ​ട്രോ​ളി​ന്റെ​യും ഡീ​സ​ലി​ന്റെ​യും ക്ര​മാ​തീ​ത വി​ല വ​ര്‍​ധ​ന​മൂ​ലം ന​ട്ടം​തി​രി​യു​ന്ന കേ​ര​ള ജ​ന​ത​യെ ര​ക്ഷി​ക്കാ​ന്‍ വ്യ​ത്യ​സ്ത സ​മ​രം ന​ട​ത്തി എ​ന്‍.​സി.​പി ദേ​ശീ​യ ക​ല സം​സ്കൃ​തി പാ​ലാ ബ്ലോ​ക്ക് ക​മ്മി​റ്റി ശ്ര​ദ്ധേ​യ​മാ​യി.
ഒ​രു​വ​ശ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യും മ​റു​വ​ശ​ത്ത് ഇ​ന്ധ​ന​ത്തി​െന്‍റ വി​ല​ക്ക​യ​റ്റ​വും കാ​ര​ണം ജ​ന​ങ്ങ​ള്‍ ക​ഷ്​​ട​ത​യി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ തെ​റ്റാ​യ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ പാ​ലാ​യി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി ഇ​ന്ധ​നം അ​ടി​ച്ചു​കൊ​ടു​ത്തു.
പ്ര​തി​ഷേ​ധ​ത്തിന്റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബെ​ന്നി മൈ​ലാ​ടൂ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റ്​ ജോ​ര്‍​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ​താ​രം ചാ​ലി പാ​ലാ ആ​ദ്യ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ന്ധ​നം നി​റ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര​ത്തി​െന്‍റ ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ര​ക്തം​കൊ​ണ്ട് ക​ത്തെ​ഴു​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ക്കു​ന്ന പ​രി​പാ​ടി അ​ടു​ത്ത​യാ​ഴ്ച ത​ന്നെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related Articles

Back to top button